മട്ടാഞ്ചേരി: ഓട്ടോറിക്ഷ മോഷ്ടിച്ച യുവാവ് തോപ്പുംപടി പൊലീസിന്റെ പിടിയിൽ. മട്ടാഞ്ചേരി ചക്കരയിടുക്ക് സ്വദേശി ശിഹാബിനെയാണ് (28) മട്ടാഞ്ചേരി അസി. കമീഷണര്‍ ഉമേഷ് ഗോയലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചുള്ളിക്കല്‍ ആബാദ് ഹോട്ടലിന് സമീപം നിര്‍ത്തിയിട്ട നജീബ് എന്നയാളുടെ ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലാണ് ഇയാളെ എറണാകുളം ശ്രീധര്‍ തിയറ്ററിന് സമീപത്തുനിന്ന് പിടികൂടിയത്.

ഓട്ടോറിക്ഷ മുപ്പത്തടത്തിൽനിന്ന് കണ്ടെടുത്തു. ചേരാനല്ലൂര്‍, സെന്‍ട്രല്‍, ബിനാനിപുരം തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാള്‍ക്ക് വാഹന മോഷണം, ബാറ്ററി മോഷണം എന്നിവയില്‍ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. തോപ്പുംപടി ഇന്‍സ്പെക്ടര്‍ എ.എന്‍. ഷാജു, എസ്.ഐ പി. ഷാബി,
സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എഡ്വിന് റോസ്, ബിബിന്‍ മോന്, അനീഷ്, സുനില്‍ കുമാര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



