പറവൂർ: കോട്ടുവള്ളി സ്വദേശിനിയായ വീട്ടമ്മ പുളിക്കത്തറ ആശ ബെന്നി (46) പുഴയിൽ ചാടി ആത്മഹത്യചെയ്ത സംഭവത്തിൽ കൊള്ളപ്പലിശക്ക് പണം നൽകി ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഒരാൾ കസ്റ്റഡിയിൽ.
ആശ ബെന്നിയുടെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ മുൻ പൊലീസ് ഉദ്യോഗസ്ഥൻ കോട്ടുവള്ളി കൈതാരം കടത്തുകടവ് പ്രദീപ്- ബിന്ദു ദമ്പതികളുടെ മകൾ ദീപയെയാണ് പറവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബുധനാഴ്ച രാത്രി ഭർത്താവിന്‍റെ കലൂരിലുള്ള സ്ഥാപനത്തിൽ നിന്നാണ് സർക്കാർ ജീവനക്കാരിയായ ദീപയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെതിരെ അഭിഭാഷകർ രംഗത്തു വന്നു. വാറന്‍റില്ലാതെ ഇവരെ കസ്റ്റഡിയിൽ എടുത്തത് നിയമ വിരുദ്ധമായ നടപടിയാണെന്നാണ് അഭിഭാഷകരുടെ വാദം.



