മരത്തിന്റെ മുകളിൽ മലമ്പാമ്പ് ; സാഹസികമായി പിടികൂടി ഫയർഫോഴ്‌സ്

മരത്തിന്റെ മുകളിൽ മലമ്പാമ്പ് ; സാഹസികമായി പിടികൂടി ഫയർഫോഴ്‌സ്

എറണാകുളം: തൃപ്പൂണിത്തുറ എരൂരിൽ കൂറ്റൻ മരത്തിന്റെ മുകളിൽ കയറിയ മലമ്പാമ്പിനെ ഫയർഫോഴ്‌സ് സാഹസികമായി പിടികൂടി.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. നാട്ടുകാർ നോക്കുമ്പോൾ മരത്തിന്റെ ഏറ്റവും അറ്റത്തായി മലമ്പാമ്പ് തൂങ്ങി കിടക്കുന്നത് കണ്ടു. ഉടനെ ഫയർഫോഴ്സിനെ വിവരമറിയിച്ചു.
ഫയർഫോഴ്‌സ് എത്തി വെള്ളം പമ്പ് ചെയ്ത് താഴെയിട്ട ശേഷം റെസ്ക്യൂ വിദഗ്ധർ എത്തി പാമ്പിനെ പിടികൂടി.

Related Articles