കോതമംഗലം: കറുകടം ഞാഞ്ഞൂൾ മലയിൽ 4 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം.

മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും കാറും എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. സമീപത്തു കൂടി പോകുകയായിരുന്ന സ്കൂട്ടറിലേക്കും ഇടിച്ചു കയറി.
പൂപ്പാറ സ്വദേശികൾ സഞ്ചരിച്ച കാർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം. നിയന്ത്രണം വിട്ട ലോറി വട്ടം തിരിഞ്ഞ് സമീപത്ത് ഇറച്ചി കടയിൽ ഇടിച്ചാണ് നിന്നത്. ഇറച്ചികട തകർന്നു. കാറിൽ സഞ്ചരിച്ച പൂപ്പാറ സ്വദേശിയാണ് മരിച്ചത്.
മറ്റൊരാൾ കൂടി മരിച്ചു എന്നും കേൾക്കുന്നു.



