എറണാകുളം : വേതന വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികൾ 4 ദിവസമായി നടത്തിവന്ന സമരം ജില്ലാ ലേബർ ഓഫീസറുമായി വീണ്ടും നടത്തിയ ചർച്ചയെ തുടർന്നു ഒത്തുതീർപ്പായി.

തൊഴിലാളികൾക്ക് 350 രൂപ കൂലി വർധന നൽകാമെന്ന തീരുമാനത്തിലാണ് സമരം അവസാനിച്ചത്. അങ്കമാലിയിൽ ഇന്നു മുതൽ ബസുകൾ സർവീസ് നടത്തി തുടങ്ങി.



