അമിത വേഗത്തിൽ പോയ സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ചു വീണ് വിദ്യാർഥിനികൾക്ക് പരിക്ക്

അമിത വേഗത്തിൽ പോയ  സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ചു വീണ് വിദ്യാർഥിനികൾക്ക് പരിക്ക്

കടുങ്ങല്ലൂർ: അമിത വേഗത്തിലോടിയ സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ചു വീണ് വിദ്യാർഥിനികൾക്ക് പരിക്ക്. മുപ്പത്തടം സ്വദേശിനികളായ സി.എ. അസ്ന, ആൻലിയ എന്നിനിവർക്കാണ് പരിക്കേറ്റത്.

ഇവരെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേർക്കും കൈകാലുകളുടെ എല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്.

പാനായിക്കുളം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനികളാണ് ഇരുവരും. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇവർ യാത്ര ചെയ്ത ആകാശ് എന്ന സ്വകാര്യബസ്സിൽ നിന്ന് പാനായിക്കുളം ഭാഗത്ത് വെച്ചാണ് തെറിച്ച് വീണത്.

Related Articles