മരിച്ച നിലയിൽ ഗൃഹനാഥനെ കിണറ്റിൽ കണ്ടെത്തി

മരിച്ച നിലയിൽ ഗൃഹനാഥനെ കിണറ്റിൽ കണ്ടെത്തി

കാലടി: കാലടി കുറ്റിലക്കരയിൽ ഗൃഹനാഥനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്തി. കുറ്റിലക്കര തൂമ്പാലൻ വീട്ടീൽ പരേതനായ ദേവസി മകൻ ടി.ഡി. ജോസ്(55)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മുതൽ ജോസിനെ കാണാനില്ലായിരുന്നു. അന്വേഷണത്തിൽ വീടിന്റെ എതിർ വശത്തെ പറമ്പിലെ കിണറിന് സമീപം ജോസ് ഉപയോഗിക്കുന്ന മുണ്ട് കണ്ടെത്തി. കിണറ്റിൽ മൃതദേഹവും കണ്ടെത്തി.

കാലടി പൊലീസും അങ്കമാലി അഗ്നി രക്ഷസേനയും ചേർന്ന് മൃതദേഹം കിണറ്റിൽ നിന്നു കരകയറ്റി ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ് മോർട്ടത്തിനായി അയച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ജാൻസി. മക്കൾ: ആൻ മരിയ, ആൽബിൻ.

Related Articles