തൃപ്പൂണിത്തുറ: അച്ഛനെ കറിക്കത്തി കൊണ്ട് കുത്തിയ മകൻ അറസ്റ്റിൽ. പള്ളിപ്പറമ്പ് കാവ് എം.കെ.കെ. നായർ നഗർ ജേക്കബ്സ് എൻക്ലേവിൽ താമസിക്കുന്ന കിഴവന ആന്റണിക്കാണ് കുത്തേറ്റത്. മകൻ ഡിക്സൻ ആന്റണി(52)യെയാണ് ഹിൽ പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാവിലെ ഒമ്പതുമണിക്കാണ് സംഭവം.
ആന്റണിയുടെ കഴുത്തിനും കൈക്കും കുത്തേറ്റു. സംഭവസമയത്ത് അടുത്തുണ്ടായിരുന്നവരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് ആംബുലൻസുമായി എത്തിയാണ് ആന്റണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ആംബുലൻസ് ഡ്രൈവറെയും ഡിക്സൻ ആക്രമിക്കാൻ ശ്രമിച്ചതായി പരാതിയുണ്ട്. ഡിക്സൻ മദ്യപാനിയാണ്. ജോലിക്കും പോകാറില്ല. ആന്റണിയുടെ വീടിന്റെ തൊട്ടടുത്താണ് താമസം.



