കിഴക്കമ്പലം: ഒരു കിലോ ഹഷീഷ് ഓയിലുമായി വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ തൊഴിലാളി സാഗർ ഷെയ്ഖ്നെ(21) പൊലീസ് അറസ്റ്റ് ചെയ്തു. ഹാഷിഷ് ഓയിലിന് 10 ലക്ഷം രൂപയോളം വിലയുണ്ട്.
ആന്ധ്രാപ്രദേശിൽ നിന്നു ട്രെയിൻ മാർഗ്ഗം ആലുവയിലെത്തി അവിടെനിന്ന് കിഴക്കമ്പലം ബസ് സ്റ്റാൻഡിൽ ഹാഷിഷ് ഓയിൽ കൈമാറാൻ നിൽക്കുന്നതിനിടെയാണ് പിടിയിലായത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്.
ഇയാളിൽ നിന്ന് ലഹരി വാങ്ങുന്നവരെ കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരുന്നു. പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യ, കുന്നത്തുനാട് ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്.ഐമാരായ സെയ്തു മുഹമ്മദ്, പി.എസ്. കുര്യാക്കോസ്, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, നാദിർഷ, സി.പി.ഒമാരായ വർഗീസ് വേണാട്ട്, ടി.എ. അഫ്സൽ, ബെന്നി ഐസക്, ടി.എ. സിറാജ്, എൻ.ജി. അനീഷ്, പി.എ. ഫസൽ, പി.ആർ. നിഖിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



