ഡെങ്കിപ്പനി പ്രതിരോധം ഇനി അനിവാര്യം

ഡെങ്കിപ്പനി പ്രതിരോധം ഇനി അനിവാര്യം

കൊ​ച്ചി: പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​രോ​ധം ശ​ക്ത​മാ​യി തു​ട​രേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത വ്യ​ക്ത​മാ​ക്കു​ക​യാ​ണ് സ​മീ​പ​ദി​വ​സ​ങ്ങ​ളി​ലെ ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ ക​ണ​ക്കു​ക​ൾ. കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യ​പ്പോ​ഴും നി​ര​വ​ധി​യാ​ളു​ക​ൾ അ​സു​ഖ​ബാ​ധി​ത​രാ​യി ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്നു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ര​ണ്ടാ​ഴ്ച​ക്കി​ടെ 164 പേ​രാ​ണ് ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ തേ​ടി​യി​രി​ക്കു​ന്ന​ത്.

72 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​മു​ണ്ട്. ഭൂ​രി​ഭാ​ഗം ദി​വ​സ​ങ്ങ​ളി​ലും 15ഓ​ളം രോ​ഗി​ക​ൾ ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്നു​ണ്ട്. ചി​റ്റാ​റ്റു​ക​ര, ചൂ​ർ​ണി​ക്ക​ര, ഇ​ട​ക്കൊ​ച്ചി, എ​ട​ത്ത​ല, ഗോ​തു​രു​ത്ത്, മൂ​ലം​കു​ഴി, പി​റ​വം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ 12ന് ​ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ആ​ളു​ക​ൾ ചി​കി​ത്സ തേ​ടി​യ​ത്.

Related Articles