കളമശ്ശേരി: ക്രൊയേഷ്യ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്നു രണ്ട് കോടിയോളം രൂപ കൈപ്പറ്റിയ ശേഷം വഞ്ചിച്ച പ്രതി അറസ്റ്റിലായി.
എറണാകുളം ചിറ്റൂർ രാജാജി റോഡിൽ എസ്.ജി.ഐ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപന ഉടമയായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി പ്രണവ് പ്രകാശിനെയാണ് ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
150 ഓളം ഉദ്യോഗാർഥികളെ വഞ്ചിച്ചതായാണ് പരാതി. ഏലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ യു. രാജീവ് കുമാർ, സബ് ഇൻസ്പെക്ടർമാരായ സജീവ് കുമാർ, ഷെജിൽ കുമാർ, സിവിൽ ഓഫീസർമാരായ ബിജു, മിഥുൻ മോഹൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



