എറണാകുളം: എറണാകുളം ജില്ലയിലെ കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് കയൻ്റിക്കര 13 -ാം വാർഡ് മെമ്പർ ബാബുവിൻ്റെ (UDF) തിരഞ്ഞെടുപ്പ് വിജയം കോടതി റദ്ദു ചെയ്തു.

എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന P.A.ജയലാലിനെ വിജയിയായി പ്രഖ്യാപിച്ചു. പറവൂർ കോടതിയുടേതാണ് വിധി.
ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിലിന്റെ നേതൃത്വത്തിലുള്ള തൂക്ക് ഭരണസമിതി നിലംപൊത്തുമെന്നാണ് സൂചന.



