ഹെറോയിനുമായി അസം സ്വദേശിയായ യുവാവ് പിടിയിൽ

ഹെറോയിനുമായി അസം സ്വദേശിയായ യുവാവ് പിടിയിൽ

പെരുമ്പാവൂർ: പെരുമ്പാവൂർ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം 1.65 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ. നാഗാൺ ജില്ലയിൽ ധിങ്ക് താലൂക്കിൽ ബാലികട്ടിയ വില്ലേജിൽ സുബൈദ് അലി മകൻ ആശിക്കുൽ ഇസ്ലാം (26) ആണ് പിടിയിലായത്.

എക്‌സൈസ് റേഞ്ച് പാർട്ടി ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്‌സൈസ് ഓഫീസർ പി.പി. ഷിവിൻ എന്നിവർ പങ്കെടുത്തു.

Related Articles