പള്ളുരുത്തി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ രണ്ട് പേരെ കണ്ണമാലി പൊലിസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ അയത്തിൽ ടി.കെ ഹൗസിൽ എസ്. സിനി മോൾ (49), വടക്കേവിള വിളയിൽ വീട്ടിൽ എസ്. മഞ്ചേഷ് (44) എന്നിവരെയാണ് കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ എം.എൽ അഭിലാഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

ഫെയ്സ്ബുക്ക് വഴി പരസ്യം നൽകി യു.എ.ഇ. അജ്മാനിലെ എ വൺ റൈസ് എന്ന സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് കണ്ണമാലി സ്വദേശിയിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയെടുത്ത ശേഷം ജോലി നൽകാതെ ഒളിവിൽ പോയ സിനിയെ കളമശ്ശേരി ഭാഗത്ത് നിന്നും, മഞ്ചേഷിനെ കൊല്ലത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്.
എസ്.ഐമാരായ സന്തോഷ്കുമാർ, യേശുദാസ്, സീനിയർ സിവിൽ ഓഫിസർമാരായ സുനിൽകുമാർ, രജിത്ത്മോൻ, സീതാറാം, സിവിൽ പൊലിസ് ഓഫിസർമാരായ ബിജുമോൻ, സനിത എന്നിവരും പ്രതികളെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നു.



