പെരുമ്പാവൂര്‍: ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ ഹെറോയിനുമായി അന്തര്‍ സംസ്ഥാനക്കാരന് പിടിയിലായി. ബംഗാള്‍ സ്വദേശി പിയാറുള്‍ ഷേക്കാണ് (36) പിടിയിലായത്.

2.061 ഗ്രാം ഹെറോയിന്‍ ഇയാളിൽ നിന്ന് കണ്ടെടുത്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ബിനുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.കെ. മണി, പ്രിവന്റീവ് ഓഫിസര്‍മാരായ സി.എം. നവാസ്, സുധീര്‍ മുഹമ്മദ്, സിവില്‍ എക്സൈസ് ഓഫിസർമാരായ എം.ആര്. രാജേഷ്, ബെന്നി പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.



