മഴയത്തെ ടാറിങ്: വൈറ്റില ജനത റോഡിൽ തർക്കം

മഴയത്തെ ടാറിങ്: വൈറ്റില ജനത റോഡിൽ തർക്കം

കൊച്ചി ∙ മഴയത്തു ടാർ ചെയ്യുന്നതിനെ ചൊല്ലി വൈറ്റില ജനത റോ‍‍ഡിൽ തർക്കം. ഏറെ നാളായി തകർന്നു കിടക്കുകയായിരുന്ന ജനത റോഡ് ടാർ ചെയ്യുന്ന ജോലികൾ ഇന്നലെയാണ് ആരംഭിച്ചത്. ഇതിനിടയിൽ മഴ പെയ്തു. മഴ മാറിയ ശേഷം ടാറിങ് പുനരാരംഭിച്ചപ്പോൾ ഒരു വിഭാഗമാളുകൾ പ്രതിഷേധിക്കുകയായിരുന്നു. റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുമ്പോൾ ടാർ ചെയ്യരുതെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ മെഷീൻ ഉപയോഗിച്ചു മഴവെള്ളം നീക്കിയാണു ടാറിങ് നടത്തുന്നതെന്ന് അധികൃതർ വിശദീകരിച്ചു. 

റോഡ് ടാർ ചെയ്യുന്നതു തുടരണമെന്നു മറ്റൊരു വിഭാഗം നിലപാടെടുത്തു. കുറച്ചു നേരത്തേ പ്രതിഷേധത്തിനു ശേഷം ടാർ ചെയ്യുന്നതു തുടർന്നു. ജനത റോഡ് ടാർ ചെയ്തു സഞ്ചാരയോഗ്യമാക്കണമെന്നതു നാട്ടുകാരുടെ ഏറെ നാളായുള്ള ആവശ്യമാണെന്നു കൗൺസിലർ സോണി ജോസഫ് പറഞ്ഞു. ബിഎംബിസി നിലവാരത്തിൽ 3 വർഷത്തെ ഗാരന്റിയോടു കൂടിയാണു ടാറിങ് നടത്തുന്നത്. ഗാരന്റി കാലയളവിൽ റോഡിന്റെ അറ്റകുറ്റപ്പണി കരാറുകാരൻ തന്നെ നിർവഹിക്കുമെന്നും അവർ പറ‍ഞ്ഞു.

administrator

Related Articles