മട്ടാഞ്ചേരി: ഡിജിറ്റൽ അറസ്റ്റിലൂടെ മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും മൂന്ന് കോടിയോളം രൂപ തട്ടിയയാൾ പിടിയിൽ. മഹാരാഷ്ട്ര ഗോണ്ട ജില്ലയിലെ സന്തോഷ് മൻസാരൻ എന്ന 50കാരനാണ് പിടിയിലായത്. വീട്ടമ്മയിൽനിന്നും രണ്ടു കോടി 80 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

മട്ടാഞ്ചേരി പൊലീസ് മഹാരാഷ്ട്രയിലെത്തി ഇയാളെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചു.
എയർവേഴ്സ് തട്ടിപ്പിൽ പങ്കുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി മുംബൈയിൽ വ്യാജ കോടതിയും സാക്ഷിയെയും സൃഷ്ടിച്ച് ഇത് കാണിച്ചാണ് ഇയാൾ വീട്ടമ്മയെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയത്. കേസിൽനിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് പണം തട്ടുകയായിരുന്നു.
ഒടുവിൽ വീട്ടമ്മ മട്ടാഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. മഹാരാഷ്ട്രയിലെ പ്രതിമ ദുർഗാ കോർപ്പറേഷൻ സൊസൈറ്റിയിലെ സൈനിംഗ് അതോറിറ്റിയാണ് പിടിയിലായ പ്രതി.



