അപകടക്കേസിലെ വാഹനംവിട്ട് നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു; ഗ്രേഡ് എസ്.ഐ. വിജിലൻസ് പിടിയിൽ

അപകടക്കേസിലെ വാഹനംവിട്ട് നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു; ഗ്രേഡ് എസ്.ഐ. വിജിലൻസ് പിടിയിൽ

മരട്: വൈറ്റില ഹബ്ബിന് സമീപം അപകടമുണ്ടാക്കിയ കേസിലെ വാഹനം വിട്ട് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ മരട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പിടിയിൽ. കാഞ്ഞിരമറ്റം സ്വദേശി ഗോപകുമാറി (56) നെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

വൈറ്റില ഹബ്ബിന് സമീപം 25-ാം തീയതി വൈകിട്ട് 5.30യോടെ പള്ളിക്കര സ്വദേശി ഷിബു വർഗീസിന്‍റെ ഉടമസ്ഥതയിലുള്ള ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിക്കുകയും തുടർന്ന് ഒരു വൈദ്യുതി പോസ്റ്റിലും കാറിലും ബൈക്കിലും മതിലിലും ഇടിച്ച് അപകടം സംഭവിച്ചിരുന്നു.

തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഡ്രൈവർ കോമ സ്റ്റേജിൽ ചികിത്സയിലുമാണ്.

Related Articles