പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി ഒരു വയസുള്ള കുഞ്ഞ് മരിച്ചു

പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി ഒരു വയസുള്ള കുഞ്ഞ് മരിച്ചു

എറണാകുളം: പെരുമ്പാവൂരിൽ താമസിക്കുന്ന ഇടുക്കി സ്വദേശിനി ആതിരയുടെ മകൻ അവക്ത്(1) ആണ് മരിച്ചത്.

വ്യാഴാഴ്‌ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. മുത്തശ്ശിക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കയ്യിലുണ്ടായിരുന്ന റംബൂട്ടാൻ കുഞ്ഞ് വിഴുങ്ങുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പെരുമ്പാവൂർ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles