Ernakulam Thrippunithura

തൃപ്പൂണിത്തുറയിൽ 6 വയസ്സുകാരന് തെരുവ്നായയുടെ അക്രമണത്തിൽ 9 മുറിവ്

തൃപ്പുണിത്തുറ: വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരുന്ന 6 വയസ്സുകാരനു തെരുവുനായയുടെ ആക്രമണം. തെക്കുംഭാഗം മോനപ്പിള്ളി – ഒഇഎന്‍ റോഡ്‌ ഭാഗത്ത്‌ വാടകയ്ക്ക്‌ താമസിക്കുന്ന വെള്ളാങ്ങിത്തോപ്പില്‍ പ്രശാന്തിന്റെ മകൻ ദ്രുവിന്റെ വലതു കൈയ്ക്കാണ്‌ നായ കടിച്ചത്‌. 9 മുറിവുകൾ ഉണ്ട്‌. കളിക്കുകയായിരുന്ന കുട്ടിയൂടെ പിറകെ വന്നാണ്‌ തെരുവുനായ കടിച്ചത്‌. കുട്ടിയെ രക്ഷിക്കാന്‍ ഓടി വന്ന സമീപവാസിയായ അടിയോടത്ത്‌ ഓമനയെയും (72) നായ കടിച്ചു പരിക്കേൽപ്പിച്ചു. സമീപത്ത്‌ പറമ്പില്‍ കെട്ടിയിരുന്ന പശുവിനെയും നായ കടിച്ചിട്ടുണ്ട്‌. ഭ്രൂവിനെ എറണാകുളം ഗവ.മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ച്‌ കുത്തിവയ്പ്പെടുത്തു.

Thrippunithura

49,000 ചതുരശ്ര അടിയിൽ 3 നിലകൾ ഉള്ള മാൾ ഏറ്റെടുക്കാൻ ആളില്ല; രണ്ടര വർഷമായി അടഞ്ഞു കിടക്കുന്നു

തൃപ്പൂണിത്തുറ: ഏറ്റെടുക്കാൻ ആളില്ലാതെ നഗരസഭയുടെ കണ്ണൻകുളങ്ങര ടി.കെ. രാമകൃഷ്ണൻ മാൾ അടഞ്ഞു കിടക്കുന്നു. 2 തവണ ലേലത്തിൽ വച്ചിട്ടും ഇതുവരെ മാൾ ഏറ്റെടുക്കാൻ ആരും എത്തിയിട്ടില്ല. 42 ലക്ഷം രൂപയ്ക്കാണ് മാൾ ലേലത്തിൽ വച്ചത്. എന്നാൽ ഏറ്റെടുക്കാൻ കച്ചവടക്കാർ എത്താതിരുന്നതിനാൽ നഗരസഭാ എത്ര രൂപയ്ക്കു മാൾ ഏറ്റെടുക്കാൻ സാധിക്കുമെന്ന് ആവശ്യപ്പെട്ടു നോട്ടിസ് നൽകിയിരുന്നു. പക്ഷെ ഇതുവരെ കച്ചവടക്കാർ ഇതിനോട് പ്രതികരിച്ചിട്ടില്ല എന്നാണ് സൂചന. 8.40 കോടി രൂപ മുടക്കി 49,000 ചതുരശ്ര അടിയിൽ നഗര ഹൃദയത്തിൽ രണ്ടര Read More..