Ernakulam News
Ernakulam Maradu

ബാറ്ററിക്കള്ളൻമാർ ഫുൾ ചാർജിൽ; മരടിലും കുമ്പളത്തും ഒരു മാസത്തിനിടെ മോഷ്ടിക്കപ്പെട്ടത് 10 ഓട്ടോകളിലെ ബാറ്ററി

മരട്: അന്നന്നത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന ഓട്ടോഡ്രൈവർമാരെ കുരുക്കിലാക്കി ബാറ്ററി മോഷ്ടാക്കൾ രംഗത്ത്. പാതയോരത്തു മാത്രമല്ല വീട്ടുവളപ്പിൽ രാത്രി നിർത്തിയിടുന്ന ഓട്ടോറിക്ഷകളിൽ നിന്നു വരെ ബാറ്ററിയും ഡാഷ് ബോർഡ് കുത്തിത്തുറന്ന് പണവും മറ്റു വസ്തുക്കളും കവരുന്നു. മൂന്നംഗ സംഘം ബാറ്ററി മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യമടക്കം മരട് പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി ഇല്ലാതായതോടെ ഓട്ടോറിക്ഷകളിലെ ബാറ്ററികൾ ചങ്ങലകൊണ്ട് പൂട്ടിയിടുകയാണ് ഡ്രൈവർമാർ.ഏഴായിരം രൂപ വരെ വില വരുന്ന ബാറ്ററികളാണ് കള്ളൻമാർ അടിച്ചു മാറ്റുന്നത്. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോൾ ഇടിത്തീ പോലെയാണ് ബാറ്ററി Read More..

Maradu

പൂട്ടിട്ട് ബോട്ട് സർവീസ് കേന്ദ്രങ്ങൾ

മരട് ∙ നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന 2 ടൂറിസ്റ്റ് ബോട്ട് സർവീസ് കേന്ദ്രങ്ങൾക്ക് പൂട്ടിട്ട് നഗരസഭ. കൊച്ചിൻ ബാക്ക് വാട്ടേഴ്സ്, കൊച്ചിൻ ബോട്ട് സർവീസ് എന്നീ കേന്ദ്രങ്ങളാണു പൂട്ടിയത്. റജിസ്ട്രേഷൻ ഇല്ലാത്ത 5 മറൈൻ ബോട്ട് സർവീസിന്റെ ബോട്ടുകളും, ലേക്ക്ബേ ബോട്ട് സർവീസിന്റെ 4 ബോട്ടുകൾക്കും സർവീസ് അനുമതി നിഷേധിച്ചു. തുറമുഖ, ജലഗതാഗത ടുറിസം എന്നീ വകുപ്പുകൾക്കാണ് ഇവയുടെ പൂർണ നിയന്ത്രണമെങ്കിലും ദുരന്തനിവാരണ അധികാര നിയമം ഉപയോഗിച്ചാണ് നഗരസഭയുടെ നടപടി. നഗരസഭയുടെ സ്പെഷൽ സ്ക്വാഡ് മിന്നൽ പരിശോധന Read More..

Ernakulam Maradu

ജലവിതരണം ഇന്ന് പുനരാരംഭിച്ചേക്കും; പൈപ്പ് പൊട്ടലിന്റെ തകരാർ കണ്ടെത്തി.

മരട് :ശുദ്ധീകരണശാലയിൽ നിന്ന് തമ്മനം പബ് ഹൗസിലേക്കുള്ള പൈപ്പ് പൊട്ടിയത് നന്നാക്കാനുള്ള ശ്രമം തുടരുന്നു. കണ്ണാടിക്കാട് സർവീസ് റോഡിൽ വൈദ്യുതി ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ തുരക്കുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്. ഇന്നലെ ഉച്ചയോടെയാണ് തകരാറ് കണ്ടെത്തിയത്, ഇതിനായി 3 മോട്ടറുകൾ ഉപയോഗിച്ച് മണിക്കൂറുകളോളം നിർത്താതെ പമ്പ് ചെയ്താണ് കുഴിയിലെ ജലം മാറ്റിയത്. രണ്ട് മീറ്റർ പൈപ് വിണ്ടു കീറുകയും പൈപ്പുകൾ യോജിക്കുന്ന ഭാഗം തകരുകയും ചെയ്തു.അത് മുറിച്ചു മാറ്റി.പുതുതായി രണ്ടര മീറ്റർ പൈപ്പുകൾ ഘടിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുന്നു..മറ്റു തടസ്സങ്ങൾ Read More..