കോതമംഗലം: തലക്കോട് ഇഞ്ചിപ്പാറ ചെക്ക് പോസ്റ്റിന് സമീപം നിയന്ത്രണം വിട്ട ബസ് മറിഞ്ഞു. ബുധനാഴ്ച രാവിലെ ഇഞ്ചിപ്പാറ ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് അപകടമുണ്ടായത്. വെള്ളക്കയത്തുനിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. ഡ്രൈവറുടെ സീറ്റിനടിയിൽ വെച്ചിരുന്ന വസ്തു നിരങ്ങി നീങ്ങി ബ്രേക്ക് പെഡലിനടിയിൽ കുടുങ്ങിയതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായത്. മുൻഭാഗം മണ്ണിൽ കുത്തി റോഡിനു വലതു വശത്തെ ചരുവിലേക്ക് ചെരിഞ്ഞ് മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു. കൂടുതൽ താഴ്ചയിലേക്ക് മറിയാതിരുന്നതിനാൽ വലിയ ദുരന്തം ആണ് ഒഴിവായത്. ജീവനക്കാരെ Read More..
Kothamangalam
ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ
കോതമംഗലം: ബൈക്ക് മോഷണക്കേസിൽ പിടിയിൽ മാതിരപ്പിള്ളി വിളയാൽ മൂലേച്ചാലിൽ സച്ചിനെ (23) അറസ്റ്റ് ചെയ്തത്. 27നു രാത്രി സോഫിയ കോളജ് റോഡിൽ തോട്ടത്തിക്കുളം അബ്ദുൽഖാദറിന്റെ വീടിനു മുൻപിൽ നിന്നാണു ബൈക്ക് അപഹരിച്ചത്. കോതമംഗലം, വാഗമൺ സ്റ്റേഷനുകളിലും കോതമംഗലം എക്സൈസിലും സച്ചിൻ കേസിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. കോടതി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ പി.ടി.ബിജോയ്, എസ്ഐമാരായ ആൽബിൻ സണ്ണി, പി.വി.എൽദോസ്, എഎസ്ഐ കെ.എം.സലിം, എസ്‌സിപിഒമാരായ സുനിൽ മാത്യു, ജോസ് ബെന്നോ എന്നിവരാണു കേസ് അന്വേഷിച്ചത്.