wife murdered husband kochi
Edappally Ernakulam

കൊച്ചിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

കൊച്ചി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. കൊച്ചി വൈപ്പിൻ നായരമ്പലത്ത് ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. അറയ്ക്കൽ ജോസഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ പ്രീതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിൽ വിവാഹമോചനത്തിനുള്ള കേസ് കൊടുത്തിരിക്കുകയായിരുന്നു ദമ്പതികൾ. രണ്ട് വീടുകളിലായാണ് ഇവർ താമസിച്ചിരുന്നത്. കാറ്ററിങ് ജോലികൾ ചെയ്യുന്ന ജോസഫ് ഭാര്യ താമസിക്കുന്ന കെട്ടിടത്തിനടുത്ത് ജോലിയുമായി ബന്ധപ്പെട്ട് വരാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പ്രീതിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും സംശയിക്കുന്നുണ്ട്.

Edappally

ക്വീൻസ് വാക് വെയിൽ വൈഫൈ സ്ടീറ്റ് ഉദ്‌കടനം ചെയ്തു

കൊച്ചി;എറണാകുളം ക്വീൻസ് വാക് വെയിൽ പുതുതയായി നിർമിച്ച വൈഫൈ സ്ട്രീറ്റ് ഡോ ശശി തരൂർ എം പി ഉദ്കാടനം ചെയ്തു. ഹൈബി ഈഡൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 31.86 ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ചതാണ് ഈ വൈഫൈ സ്ട്രീറ്റ്. ഹൈബി ഈഡൻ എം പി അധ്യക്ഷനായ ചടങ്ങിൽ മേയർ അനിൽകുമാർ ടി ജെ വിനോദ് എം എൽ എ ജില്ലാ കളക്ടർ തൂങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Edappally Ernakulam

കൊച്ചിയിൽ ബയോ സിഎൻജി പ്ലാന്റ്; മാലിന്യ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കും.

കൊച്ചി : കൊച്ചിലെ ബയോ സിഎൻജി പ്ലാന്റ് നിർമാണം, കോർപ്പറേഷനിൽ വർധിച്ചു വരുന്ന മാലിന്യ പ്രതിസന്ധിക്ക് ഒരു സഹായം ആയെക്കും. കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിക്ക് 25 കോടി രൂപ ആവശ്യമാണ് ഇതിനായി സഹായം തേടി മേയർ എം. അനിൽ കുമാർ ബിപിസിഎൽ മാനേജ്മെന്റുമായി ചർച്ച നടത്തിയിരുന്നു. സർക്കാർ ജൈവ മാലിന്യ സംസ്കരണ പ്ലാന്റിനു അനുമതി നൽകിയതിനു പിന്നാലെയാണ് ബ്രഹ്മപുരത്തു തീപിടിത്തമുണ്ടായത്. ഇതിനെ തുടർന്ന് അടിയെന്തരമായി പ്രശ്നം പരിഹരിക്കേണ്ടതുകൊണ്ട് മന്ത്രിമാരായ പി. രാജീവ്, എം.ബി. Read More..

Edappally Ernakulam

ഈ മാസം ഫുഡ് പ്ലാസ തുറന്ന്, സൗത്ത് റെയിൽവേ സ്റ്റേഷൻ

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഫുഡ് പ്ലാസ ഉടൻ പ്രവർത്തനം ആരംഭിക്കും. കേരളത്തിലും തമിഴ്നാട്ടിലും പ്രവർത്തിക്കുന്ന ജെഎസ് ഗ്രൂപ്പിനു കീഴിലെ ഈറോഡ് കഫെയാണ് ഫുഡ് പ്ലാസയിൽ റസ്റ്ററന്റ് തുറക്കുന്നത്. ഈ മാസം അവസാനത്തോടെ പ്രവർത്തനം തുടങ്ങുന്ന രീതിയിൽ ഇന്റീരിയർ ജോലികൾ പുരോഗമിക്കുന്നുണ്ട്. നോൺ വെജ് ഭക്ഷണം നൽകുന്നത് ‘കിച്ചൻ തലശ്ശേരി’ എന്ന പേരിലും,വെജിറ്റേറിയൻ വിഭാഗം ‘ഈറോഡ് കഫേ’ എന്ന പേരിലുമാകും അറിയപ്പെടുക. ഇതുകൂടാതെ ചായ,കാപ്പി,ഫ്രഷ് ജ്യൂസ് കൗണ്ടറുകളും ബേക്കറി എന്നിവ തുറക്കാനും പദ്ധതിയുണ്ട്. മുൻപ് പ്രവർത്തിച്ചിരുന്ന Read More..

Angamaly Edappally Ernakulam

കൊച്ചിലെ റേഷൻ കടകളിൽ ഇനി മുതൽ സമ്പുഷ്ടീകരിച്ച അരി

കാക്കനാട്: അടുത്തയാഴ്ച മുതൽ ജില്ലയിൽ ആദ്യമായി റേഷൻ കടകളിലൂടെ സമ്പുഷ്ടീകരിച്ച അരി(fortified rice) വിതരണം തുടങ്ങുന്നു. എഫ്സിഐ ഗോഡൗണിൽ നിന്നു പ്രാദേശിക ഭക്ഷ്യ സുരക്ഷ ഗോഡൗണുകളിലേക്ക് അരി നീക്കി തുടങ്ങി. ജനങ്ങൾക്കിടയിലെ കുറഞ്ഞുവരുന്ന പോഷകകുറവാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊള്ളാൻ ഉണ്ടായപ്രധാന കാരണം. സംസ്ഥാനത്ത് ആദ്യമായി ഇത്തരം അരി വയനാട് ജില്ലയിൽ വിതരണം ചെയ്തപ്പോൾ എതിർപ്പ് ഉയർന്നിരുന്നു. വിദഗ്ധ പരിശോധനയും ഉപദേശവുമില്ലാതെയാണ് കേരളത്തിൽ ഇത്തരം അരി വിതരണം ചെയ്യുന്നതെന്നായിരുന്നു അന്നത്തെ പരാതി. എന്നിരുന്നാലും സമ്പുഷ്ടീകരിച്ച അരി വിതരണം Read More..

Edappally Ernakulam

നാട്ടുകാരെ ദുരിതത്തിലാക്കി നഗരസഭ; മാലിന്യ സംഭരണം സ്‍തംഭിച്ചു.

കളമശേരി: നഗരസഭയുടെ മാലിന്യ സംഭരണം സ്‍തംഭിച്ചു. ഇതുമൂലം നാട്ടുകാർ ദുരിതത്തിൽ . മാലിന്യ സംഭരണത്തിനായി നഗരസഭ 14,000 വീടുകൾക്കു സബ്സിഡി നിരക്കിൽ ബയോ വേസ്റ്റ് ബിന്നുകൾ നൽകുമെന്ന് അറിയിച്ചുവെങ്കിലും ഇതുവരെ വിതരണം ചെയ്തില്ല. 30 നു നിർത്തിവെച്ച മാലിന്യ സംഭരണം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സ്വന്തമായി വസ്തുവും വീടില്ലാത്തവരും അതോടൊപ്പം ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കുമാണ്. 4 ദിവസമായി ഫ്ലാറ്റുകളിൽ മാലിന്യം കുമിഞ്ഞു കൂടുകയാണ്. ബ്രഹ്മപുരത്തേക്കു ജൈവമാലിന്യം നീക്കം ചെയ്യുന്നതിനു സമയം നീട്ടിച്ചോദിച്ചുവെങ്കിലും അനുമതി കിട്ടാത്തതും ബുദ്ധിമുട്ടു വർധിപ്പിച്ചു. ഉറവിട Read More..

Edappally Ernakulam

കോടികളുടെ സ്വർണക്കടത്ത്; നെടുമ്പാശ്ശേരിയിൽ 2 പേർ പിടിയിൽ.

നെടുമ്പാശേരി : നെടുമ്പാശ്ശേരി(nedumbassery) വിമാനത്താവളത്തിൽ 1.4 കോടി രൂപ വില വരുന്ന 3 കിലോഗ്രാമിലേറെ സ്വർണം വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച 2 പേർ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റുകളുടെ പിടിയിലായി. ക്വാലലംപൂരിൽ നിന്ന് ഇന്നലെ എയർ ഏഷ്യ വിമാനത്തിൽ എത്തിയ പാലക്കാട് സ്വദേശി മുഹമ്മദ് ഷഫീർ,ദുബായിൽ (dubai) നിന്ന് എമിറേറ്റ്സ് വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി ഷരീഫ് എന്നിവരാണ് പിടിയിലായത്. മുഹമ്മദ് ഷമീർ തൻ്റെ ശരീരത്തിനുള്ളിൽ 1200 ഗ്രാം സ്വർണമിശ്രിതം Read More..

Edappally Ernakulam Kalamassery

കുസാറ്റിൽ കൂട്ടത്തല്ല് ; കലോത്സവത്തിനിടെ പോലീസ് ലാത്തിയെടുത്തു.

കളമശേരി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) കലോത്സവം സമാപിച്ചത് കൂട്ടത്തല്ലിൽ. 2 പ്രാവിശ്യം തല്ലുണ്ടായെങ്കിലും രണ്ടാമത് അൽപ്പം ഗുരുതരമായിരുന്നു. ചൊവ്വാഴ്ച രാത്രി 12.15നുണ്ടായ സംഘട്ടനം പോലീസ് ലാത്തിചാർജിലാണ് അവസാനിച്ചത്. പിന്നീട് ബുധനാഴ്ച പുലർച്ചെ 2.45നു വീണ്ടുമുണ്ടായ സംഘട്ടനത്തിൽ 9 പേർക്കു പരുക്കേറ്റു. ഇവരിൽ അർജുൻ, ഫാരിസ്, കൃഷ്ണമൂർത്തി, മിഥുൻ, നയീം, അഭിനന്ദ്, അർജുൻ, ദേവദത്തൻ എന്നിവരെ എറണാകുളം ഗവ. മെഡിക്കൽ കോളജിലും ബിടെക് നാലാം വർഷ വിദ്യാർഥി യാസിനെ ആലുവ ജില്ലാ ആശുപത്രിയിലും അതുൽ രമേശ്, അഫ്സൽ, Read More..

Edappally Ernakulam

വിവരാവകാശ കമീഷൻ തൃക്കാക്കര സി.ഐക്കെതിരെ നടപടിയെടുത്തു: 5000 രൂപ പിഴ

കൊ​ച്ചി: തൃ​ക്കാ​ക്ക​ര സി.​ഐ ആ​ർ. ഷാ​ബു​വി​നെ​തി​രെ വിവരാവകാശ കമ്മീഷൻ നടപടിയെടുത്തു. നൽകിയ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക്ക്​ മ​റു​പ​ടി നൽകാത്തതാണ്​ നടപടിയെടുക്കാനുള്ള കാരണം. 5000 രൂ​പ പി​ഴ അ​ട​ക്കാ​നാ​ണ് കമ്മീഷൻ ഉ​ത്ത​ര​വ്. ആ​യി​ല്യം​കാ​വ് മാ​നേ​ജി​ങ്​ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​നോ​ജ് ര​വീ​ന്ദ്ര​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം തൃ​ക്കാ​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റോ​യ് കെ. ​പു​ന്നൂ​സി​ന്‍റെ സ​ർ​വി​സ് ബു​ക്കി​ന്‍റെ പ​ക​ർ​പ്പും ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും ആവിശ്യപെട്ടാണ് അ​പേ​ക്ഷ സമർപ്പിച്ചത്. ര​ണ്ടു​മാ​സ​ത്തി​ൽ അ​ധി​ക​മാ​യി​ട്ടും മ​റു​പ​ടി ലഭിക്കാത്തതിനെ തുടർന്നാണ് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ Read More..

Edappally Ernakulam

മദ്യക്കുപ്പി തലക്കടിച്ചു യുവാവിനെ മർദിച്ച പ്രതി പിടിയിൽ

ആ​ലു​വ: യുവാവിനെ തലക്കടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് ചെ​മ്മാ​ഞ്ചേ​രി മ​ന്നാ​ർ​ക​ണ്ടി വീ​ട്ടി​ൽ മു​ർ​ഷി​ദി​നെ​യാ​ണ് (35) ആ​ലു​വ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ർ​ച്ച് 18ന് ​രാ​ത്രി ആ​ലു​വ​യി​ലെ ബാ​റി​ലാ​ണ് സം​ഭ​വം. ബാറിൽ നിന്ന് കടന്നുകളഞ്ഞ യുവാവിനെ കോഴിക്കോടുള്ള ലോ​ഡ്ജി​ൽ​നി​ന്നാ​ണ്​ അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലായിരുന്ന പ്രതി യുവാവിനെ മർദിച്ചു കടന്നുകളയുകയായിരുന്നു. ഇ​ൻ​സ്പെ​ക്ട​ർ എം.​എം. മ​ഞ്ജു​ദാ​സ്, എ​സ്.​ഐ എ​സ്.​എ​സ്. ശ്രീ​ലാ​ൽ, സി.​പി.​ഒ ​മാ​രാ​യ മു​ഹ​മ്മ​ദ് അ​മീ​ർ, മാ​ഹി​ൻ​ഷാ അ​ബൂ​ബ​ക്ക​ർ, കെ.​എം. മ​നോ​ജ്, എ​ച്ച്. ഹാ​രി​സ് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ Read More..