04
Apr
ആലുവ പൈപ്പ് ലൈൻ റോഡിൽ ബ്രദറൺ അസംബ്ലി ഹാളിനു മുന്നിലെ വാഹന പാർക്കിങ് സ്ഥലം കയ്യേറി കെട്ടി തിരിച്ചിരിക്കുന്നു ആലുവ: വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള പൈപ്പ് ലൈൻ നഗരസഭയിലെ ആശാൻ കോളനി വാർഡിൽ റോഡിന്റെ ഒരു ഭാഗം കയ്യേറി തിരിച്ചിട്ടും നടപടി എടുക്കാതെ അധികൃതർ. വാട്ടർ അതോറിറ്റി എൻജിനീയർമാർക്കും നഗരസഭാ സെക്രട്ടറി, വാർഡ് കൗൺസിലർ എന്നിവർക്കും പരാതി നൽകിയെങ്കിലും സ്ഥലത്തെത്തി അന്വേഷിക്കുക പോലും ചെയ്തില്ലെന്നു നാട്ടുകാർ ആരോപിച്ചു. ബ്രദറൺ സഭാംഗങ്ങൾ ഞായറാഴ്ച പ്രാർഥന നടത്തുന്ന അസംബ്ലി ഹാളിന്റെ മുന്നിലാണ് കയ്യേറ്റം.