13
May
ആലുവ: കളമശേരി പൊലീസ് എ.ആർ ക്യാമ്പിൽ ജില്ലാ പൊലീസ് മേധാവിയുടെ അംഗരക്ഷകന്റെ സാന്നിദ്ധ്യത്തിൽ പിസ്റ്റൾ പരിശോധിക്കവേ അബദ്ധത്തിൽ വെടിപൊട്ടി പൊലീസുകാരന് പരിക്കേറ്റു. ഹെഡ് കോൺസ്റ്റബിൾ മിഥുൻ കുമാറിന്റെ ഇടതുകാലിന്റെ ചെറുവിരലിനാണ് പരിക്ക്. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സംഭവം. എ.ആർ ക്യാമ്പിൽ ആർമർ എസ്.ഐ അവധിയിലായതിനാൽ ചുമതല മിഥുൻ കുമാറിനാണ്. എസ്.പിയുടെ പി.എസ്.ഒയുടെ സാന്നിദ്ധ്യത്തിൽ മിഥുൻ പിസ്റ്റൾ പരിശോധിക്കുമ്പോൾ വെടിപൊട്ടുകയായിരുന്നു. പിസ്റ്റൾ താഴേക്ക് ചൂണ്ടി പരിശോധിക്കണമെന്ന നിയമം പാലിച്ചതിനാൽ സമീപം ഉണ്ടായിരുന്നവർക്ക് പരിക്കില്ല. തറയിൽ ബുള്ളറ്റ് പതിച്ചതിനെ തുടർന്ന് സിമന്റ്…