മൂവാറ്റുപുഴ: പ്രതിഷേധത്തിനൊടുവിൽ കല്ലൂർക്കാട് ടൗണിനു സമീപം തള്ളിയ ലോഡ് കണക്കിന് മാലിന്യം നീക്കംചെയ്യൽ ആരംഭിച്ചു. ജനങ്ങളെ ദുരിതത്തിലാക്കി കല്ലൂർക്കാട് മൂവാറ്റുപുഴ- തേനി റോഡിനു സമീ പം അനധികൃതമായി തള്ളിയ മാലിന്യമാണ് 50 ദിവസത്തെ പ്രതിഷേധത്തിനുശേഷം നീക്കംചെയ്യാൻ ആരംഭിച്ചത്. മാലിന്യം തള്ളിയ സ്ഥാപനം തന്നെയാണ് നീക്കിത്തുടങ്ങിയത്. ഇവിടെ തള്ളിയ മാലിന്യത്തിൽനിന്ന് കണ്ടെടുത്ത തെളിവിൻ്റെ അടിസ്ഥാനത്തിൽ പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന് ഏഴുദിവസത്തിനകം മാലിന്യം നീക്കി പഞ്ചായത്തിൽ 70,000 രൂപ അടയ്ക്കാൻ പഞ്ചായത്ത് അസിസ്‌റ്റന്റ് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. മാലിന്യം Read More..
Author: Rishika Lakshmi
തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മെട്രോ സർവീസ് സമയം ദീർഘിപ്പിക്കുന്നു.
തൃപ്പൂണിത്തുറ:ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടുന്നു. നവംബർ 29 മുതൽ ഡിസംബർ 06 വരെ തൃപ്പൂണിത്തുറയിൽ നിന്ന് ആലുവ ഭാഗത്തേക്ക് രാത്രി 11.30 വരെ കൊച്ചി മെട്രോ സർവീസ് നടത്തുന്നതാണ്. രാത്രി 10.30ന് ശേഷം 20 മിനിറ്റ് ഇടവേളകളിലായിരിക്കും തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ നിന്നുള്ള സർവീസ്. രാത്രി 11.30ന് ആയിരിക്കും തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ നിന്നുളള അവസാന സർവീസ്. ഉത്സവത്തിനെത്തുന്നവർക്ക് സുരക്ഷിതമായി മടങ്ങുവാൻ ഈ അധിക സർവീസുകൾ സഹായകരമാകും.
സ്കൂൾ കായിക മേളയ്ക്കു കൊച്ചിയിൽ തുടക്കമായി, ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി
കൊച്ചി∙ സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് വർണാഭമായ തുടക്കം. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കായികമേള ഉദ്ഘാടനം ചെയ്തു. നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് ഒളിംപിക്സ് മാതൃകയിൽ നടത്തുന്ന പ്രഥമ കായിക മേളയുടെ മത്സരങ്ങൾ. 20,000 താരങ്ങൾ കായിക മേളയിൽ മത്സരിക്കാനെത്തും. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന മാർച്ച് പാസ്റ്റിൽ 3500 കുട്ടികളാണ് അണിനിരന്നത്. എറണാകുളം ജില്ലയിലെ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളുടെ സാംസ്കാരിക പരിപാടികളും ദൃശ്യവിരുന്നായി. ദീപശിഖയേന്തിയെത്തിയ മുൻ ഹോക്കി താരം പി.ആർ. ശ്രീജേഷും Read More..