കാക്കനാട്: ഇരുവൃക്കകളും തകരാറിലായ യുവ ഗായകൻ ചികിത്സസഹായം തേടുന്നു. തെങ്ങോട് പള്ളത്തുഞാലില് പി.വി. അഖിലാണ് (30) കാരുണ്യം തേടുന്നത്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ച് മുതലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. വൃക്ക മാറ്റിവെക്കല്‍ ഉൾപ്പെടെയുള്ള ചികിത്സക്ക് 50 ലക്ഷമാണ് വേണ്ടത്. ഗാനമേളകളിൽ ഗായകനായി പോയിരുന്ന അഖിലിന്റെ രോഗാവസ്ഥയെത്തുടർന്ന് ആകെയുണ്ടായിരുന്ന ഉപജീവന മാർഗം നിലച്ചതോടെ വലിയ ദുരിതമാണ് കുടുംബം നേരിടുന്നത്. വിവാഹം കഴിഞ്ഞിട്ട് ഏഴുമാസമേ ആയിട്ടുള്ളൂ. നാട്ടുകാരുടെ Read More..
Author: Rishika Lakshmi
ടവർ ലൈൻ വീടിന് മുകളിൽ പൊട്ടിവീണു; കുട്ടികളടക്കം അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് അദ്ഭുതകരമായി
ചെങ്ങമനാട്: വീടിന് മുകളിലേക്ക് 110 കെ.വിയുടെ ടവർ ലൈൻ പൊട്ടിവീണു വീടിന് തീപിടിച്ചു. അപകടത്തിൽ വീടിന് നാശനഷ്ടമുണ്ടായെങ്കിലും അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. നെടുമ്പാശ്ശേരി പഞ്ചായത്തിൽ കുറുപ്പനയം റോഡിലെ ഹരിത നഗറിൽ ഒഴിപ്പറമ്പിൽ വീട്ടിൽ നാസറിന്റെ വീടിന് മുകളിലൂടെ വലിച്ച ടവർ ലൈനാണ് പൊട്ടി വീണത്. വീടിനകവും, പുറവും തീപിടിച്ച് കോൺക്രീറ്റ് പല ഭാഗത്തും അടർന്ന് വീണ് കിടക്കുകയാണ്. കോൺക്രീറ്റ് കമ്പികൾ പുറത്ത് വന്ന നിലയിലാണ്. വൈദ്യുതീകരണ ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു. ശനിയാഴ്ച ഉച്ചക്ക് 12.45ഓടെയാണ് സംഭവം. Read More..
മധുരക്കമ്പനി പാലം: അപ്രോച്ച് റോഡ് നിർമാണത്തിന് 1.40 കോടി
പള്ളുരുത്തി: മധുരക്കമ്പനി-കണ്ണങ്ങാട്ട് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിന് എ.എ. റഹീം എം.പി.യുടെ വികസന ഫണ്ടിൽനിന്ന് 1.40 കോടി രൂപ അനുവദിച്ചു. ഈ പാലത്തിന്റെ നിർമാണം നേരത്തേ പൂർത്തിയായതാണ്. എന്നാൽ രണ്ട് വശത്തേക്കുമുളള അപ്രോച്ച് റോഡ് നിർമാണം നടന്നിരുന്നില്ല. ഇതിന് മൊത്തം ചെലവ് 1.90 കോടി രൂപയാണ് കണക്കാക്കിയത്. ഇതിൽ 50 ലക്ഷം രൂപ നേരത്തേ കൊച്ചിൻ കോർപ്പറേഷൻ അനുവദിച്ചു. ബാക്കിയുള്ള 1.40 കോടിയാണ് റഹീമിന്റെ ഫണ്ടിൽ നിന്ന് അനുവദിച്ചത്. എം.പി. ഫണ്ടിൽനിന്ന് പണം അനുവദിക്കുന്നതിന് സി.പി.എം. ജില്ലാ Read More..
രവീന്ദ്രനാഥ് മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റ് കസ്തൂർബ, മഞ്ഞുമ്മൽ ജേതാക്കളായി
എറണാകുളം: കാട്ടിക്കുന്ന് ലേക് മൗണ്ട് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച രവീന്ദ്രനാഥ് പണിക്കർ മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റിൽ കസ്തൂർബ മഞ്ഞുമ്മൽ ട്രോഫി നേടി. ലേക് മൗണ്ട് സ്കൂൾ ഡയറക്ടർ എം. ആനന്ദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, വൈക്കം ഡി.വൈ.എസ്.പി. സിബിച്ചൻ ജോസഫ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. റോട്ടറി കൊച്ചിൻ ടൈറ്റൻസ് പ്രസിഡൻ്റ് റൊട്ടേറിയൻ നോബിൾ ജേക്കബ് വിശിഷ്ടാതിഥിയെ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ മായ ജഗൻ, പ്രൊഫ. ശാന്തകുമാരി, പി.ടി.എ. പ്രസിഡന്റ് പോൾസൺ സ്റ്റീഫൻ, ചെമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് Read More..
എറണാകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം, യുവാക്കള്‍ക്ക് ദാരുണാന്ത്യം
എറണാകുളം: ആമ്പല്ലൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ റമീസ്, മനു എന്നിവരാണ് മരിച്ചത്. ഇവര്‍ രണ്ടുപേരും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. ഗുരുതരമായി പരുക്കേറ്റ അലന്‍ സോജന്‍ എന്ന യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മനുവും റമീസും സഞ്ചരിച്ചിരുന്ന ബൈക്കും അലന്‍ സഞ്ചരിച്ച ബൈക്കും ആമ്പല്ലൂര്‍ പുതിയ പഞ്ചായത്തിന് സമീപമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റ മൂന്ന് പേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവന്‍ രക്ഷിക്കാനായില്ല.
സ്നേഹഭവനം പദ്ധതിക്ക് തുടക്കം
പള്ളുരുത്തി: അരൂർ സെന്റ് അഗസ്റ്റിൻ എൻ. എസ്.എസ് യൂണിറ്റിന്റെ സ്നേഹഭവനം പദ്ധതിക്ക് തുടക്കമായി. സഹപാഠിക്ക് ഒരു സ്നേഹഭവനം എന്ന പരിപാടിയുടെ ഭാഗമായി കുമ്പളങ്ങി സ്വദേശിയും സ്കൂളിലെ വോളണ്ടിയറുമായ അമല ആന്റണി ഗിൽബർട്ടിനാണ് ഭവനം നിർമ്മിച്ചു നൽകുന്നത്. തിരുഹൃദയദേവാലയ ഇടവകവികാരി ഫാ.ആന്റണി അഞ്ചുകണ്ടത്തിൽ കല്ലിടൽ കർമ്മം നിർവ്വഹിച്ചു. പ്രിൻസിപ്പൽ രശ്മി രവീന്ദ്രനാഥ്, ആലപ്പുഴ ജില്ലാ കൺവീനർ അശോക് കുമാർ, തുറവൂർ ക്ലസ്റ്റർ കൺവീനർ കെ.എസ് സുനിമോൻ, അരൂർ പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, സ്കൂൾ പി.ടി.എ പ്രസിഡന്റ് ലിൻഡ Read More..
വിനോദയാത്രയ്ക്ക് പോയ യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം
മരട്: എറണാകുളത്ത് നിന്ന് കോതമംഗലം കുട്ടമ്പുഴയിൽ വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ ഒരാൾ സ്കൂട്ടർ മറിഞ്ഞു മരിച്ചു. സുഹൃത്തിന് പരിക്ക്. നെട്ടൂർ തട്ടാശേരിൽ പരേതരായ അഗസ്റ്റിന്റെയും മോളിയുടെയും മകൻ സിജു അഗസ്റ്റിൻ (45) ആണ് മരിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയ സംഘം കുറ്റിയാംചാൽ ഭാഗത്തെ റിസോർട്ടിലെത്തിയതായിരുന്നു. ഭക്ഷണം പാചകം ചെയ്യാൻ സാധനങ്ങൾ വാങ്ങാനായി സിജു സുഹൃത്തിനൊപ്പം സ്കൂട്ടറിൽ പോയി. തിരികെ വരുമ്പോൾ റിസോർട്ടിന് സമീപത്തെ ഇറക്കത്തിൽ വച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ പുരയിടത്തിലേക്ക് വീഴുകയായിരുന്നു. പിറകിലിരുന്ന സുഹൃത്തിന് കാര്യമായി പരിക്കേറ്റില്ലെങ്കിലും Read More..
കിഴക്കമ്പലത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 19കാരി മരിച്ചു; സുഹൃത്ത് ചികിത്സയിൽ
എറണാകുളം കിഴക്കമ്പലത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബിരുദ വിദ്യാർഥിനി മരിച്ചു. വയനാട് ചുണ്ടേൽ തുണ്ടത്തിൽ ഷാന്റി– രാജി ദമ്പതികളുടെ മകൾ ആൻമരിയ ആണ് മരിച്ചത്. 19 വയസായിരുന്നു. അറയ്ക്കപ്പടി ജയഭാരത് കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയാണ് ആന്‍മരിയ. വ്യാഴാഴ്ച രാത്രി 11.30ന് കിഴക്കമ്പലം പുക്കാട്ടുപടി റോഡിൽ നയാര പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. തുടർന്ന് എറുണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. കൂടെ Read More..
കരുതണം ‘കൺ’മണിയെ, കുട്ടികൾക്കിടയിൽ കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടി വരുന്നു
കൊച്ചി: കുട്ടികൾക്കിടയിൽ കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടിവരുന്നുവെന്ന് പഠനം. വളരെയധികം സമയം സ്ക്രീനിന് മുന്നിൽ ചെലവഴിക്കുന്നത് കുട്ടികളിൽ കാഴ്ചയടക്കമുള്ള ബുദ്ധിമുട്ടുകൾ കൂടാതെ പെരുമാറ്റ വൈകല്യങ്ങളും വർധിപ്പിക്കുന്നതായി സർവേ ചൂണ്ടിക്കാട്ടുന്നു. ഭാരതീയ ചികിത്സ വകുപ്പും നാഷണൽ ആയുഷ് മിഷനും കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയും ചേർന്ന് കൊച്ചി നഗരപരിധിയിൽ നടത്തിയ സർവേയിൽ കണ്ടെത്തിയത് കുട്ടികളുടെ നേത്ര ആരോഗ്യവുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്നങ്ങളാണ്. നേത്ര ആരോഗ്യത്തിന് വേണ്ടി നടത്തുന്ന ദൃഷ്ടി പദ്ധതിയുടെ ഭാഗമായാണ് സർവേ സംഘടിപ്പിച്ചത്. സർവേയിൽ ഉൾപ്പെട്ട 53.3 Read More..
ബ്ലേഡ്കൊണ്ട് മുറിവേൽപിച്ച് മൊബൈൽ ഫോൺ കവർന്ന നാലുപേർ പിടിയിൽ
കൊച്ചി: യുവാവിനെ ബ്ലേഡ്കൊണ്ട് ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ നാലംഗ സംഘം പിടിയിൽ. കോട്ടയം പരിപ്പ് സ്വദേശിനി ബിജി (27), കൊല്ലം ചെമ്പനരുവി സ്വദേശി രതീഷ് (24), ആലുവ എടത്തല സ്വദേശി ആതുല്‍ (21), പ്രായപൂർത്തിയാകാത്ത അരൂർ സ്വദേശി എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ വിവിധ കേസുകളിലെ പ്രതികളാണ്. എറണാകുളം നോർത്ത് മേൽപ്പാലത്തിന് താഴെ ശനിയാഴ്ച പുലർച്ച 2.30നാണ് ഹോട്ടൽ ജീവനക്കാരൻ കൊല്ലം സ്വദേശി പ്രവീണിനെ ആക്രമിച്ച് 58,000 രൂപ വില വരുന്ന Read More..