കാലടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൂവാറ്റുപുഴ ഓണക്കൂര്‍ സ്വദേശിയായ 20കാരനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്ത ഇയാള്‍ പ്രണയം ഭാവിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നചിത്രമാക്കി പെണ്‍കുട്ടിയുടെ കൂട്ടുകാരിക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍. ടി. മേപ്പിള്ളി, എസ്.ഐമാരായ ജോസി. എം. ജോണ്സന്, വി.എസ്. ഷിജു, റെജിമോന്, എ.എസ്.ഐമാരായ പ്രീജ, ലത സീനിയര്‍ സി.പി.ഒ ഷിജോ പോള്‍ Read More..
Author: Rishika Lakshmi
തടിലോറിയുടെ കയർ പൊട്ടി, തടി മുഴുവൻ റോഡിൽ; ഒഴിവായത് വൻഅപകടം
തൃപ്പൂണിത്തുറ: ടൺകണക്കിന് മരത്തടി കയറ്റിവന്ന ലോറിയിൽ നിന്നും ലോഡ് കെട്ടിയിരുന്ന കയർ പൊട്ടി തടിക്കഷണങ്ങൾ റോഡിൽ വീണു. പുലർച്ചെയായതിനാൽ വലിയ അപകടം ഒഴിവായി. തൃപ്പൂണിത്തുറ മിനി ബൈപ്പാസിൽ ഗവ. ആർ.എൽ.വി. കോളേജിന് മുൻവശം വ്യാഴാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം. കൊല്ലത്തുനിന്നും പെരുമ്പാവൂരിലേക്ക് ടൺ കണക്കിന് തടിക്കഷണങ്ങൾ കയറ്റിപ്പോവുകയായിരുന്ന ലോറിയിൽനിന്നാണ് കയർ പൊട്ടി തടികൾ റോഡിലും കോളേജ് ഗേറ്റിന് മുന്നിലേക്കുമായി വീണത്. ഇതേത്തുടർന്ന് ലോറി മുന്നോട്ട് അനക്കാനായില്ല. തടിക്കഷണങ്ങൾ റോഡിന്റെ വലതുവശത്തേക്ക് വീഴാതിരുന്നത് ഭാഗ്യമായി. നിരന്തരം വാഹനങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്ന Read More..
ഹാർബർ പാലം ഇന്ന് അടയ്ക്കും, ജോലികൾ ഞായറാഴ്ച തീർക്കും; പകരം ക്രമീകരണങ്ങൾ ഏർപ്പെടുത്തി
തോപ്പുംപടി: ഹാർബർ പാലം അടച്ചിട്ടു കൊണ്ടുള്ള അറ്റകുറ്റപ്പണി ഇന്ന് ആരംഭിക്കും. 30 ലക്ഷം രൂപ ചെലവഴിച്ചാണ് ടാറിങ് അടക്കമുള്ള ജോലികൾ ചെയ്യുന്നത്. ടാർ ഇളകി കുഴികൾ നിറഞ്ഞ പാലത്തിലൂടെയുള്ള യാത്ര മാസങ്ങളായി ദുഷ്കരമായിരുന്നു. ഇരുചക്ര വാഹന യാത്രികർ അപകടത്തിൽ പെടുന്നതും പതിവായിരുന്നു. ഇടയ്ക്ക് കുഴിയടക്കൽ നടത്തിയെങ്കിലും കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും കുഴികൾ നിറഞ്ഞു. പാലം ഉടൻ നന്നാക്കണമെന്ന ആവശ്യമുന്നയിച്ച് കോൺഗ്രസും വിവിധ സംഘടനകളും പാലത്തിലും പൊതുമരാമത്ത് ഓഫിസിലും സമരങ്ങൾ നടത്തിയിരുന്നു. പുതുവത്സരാഘോഷത്തിന് മുൻപ് പാലത്തിലെ പണികൾ Read More..
നിങ്ങളുടെ ലോക്കൽ കസ്റ്റമേഴ്സ് ഇനി ഈസി ആയി നിങ്ങളെ അറിയും; ഇടപ്പള്ളി വാർത്തകളിൽ ഇനി പരസ്യങ്ങൾ നൽകാം : Ads Demo Post
(ഇതൊരു സാമ്പിൾ പോസ്റ്റ് ആണ്. എങ്ങനെ പരസ്യങ്ങൾ നൽകാം എന്നും, അത് കൊണ്ട് നിങ്ങൾക്കുള്ള ഗുണങ്ങളും ആണ് ഈ ആർട്ടിക്കിളിൽ പറയുന്നത്) പ്രതിദിനം 5000ൽ അധികം വായനക്കാരുള്ള ഇടപ്പള്ളി വാർത്തകളിൽ ഇനി പരസ്യങ്ങൾ നൽകാം. എറണാകുളത്തുള്ള ലോക്കൽ വാർത്തകളാണ് ഇടപ്പള്ളി വാർത്തകൾ ലക്ഷ്യമിടുന്നത്. അത് കൊണ്ട് തന്നെ ചുറ്റുവട്ടത്തുള്ള ആളുകളാണ് ഇടപ്പള്ളി വാർത്തകളിലൂടെ വാർത്തകൾ കൂടുതൽ അറിയുന്നവരും. മറ്റുള്ള മെയിൻ സ്ട്രീം മീഡിയകൾ പ്രധാന സംഭവങ്ങൾ മാത്രം വാർത്തയാക്കുമ്പോൾ നമ്മുടെ ചുറ്റുവട്ടത്തുള്ള എല്ലാ സാമൂഹിക, രാഷ്ട്രീയ, കായിക Read More..
മുന്നറിയിപ്പ് ബോർഡെങ്കിലും സ്ഥാപിച്ചുകൂടെ…?
കിഴക്കമ്പലം: കിഴക്കമ്പലം പുക്കാട്ടുപടി റോഡിൽ അപകടങ്ങൾ പെരുകുമ്പോഴും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതിൽ വ്യാപക പ്രതിഷേധം. ഒരാഴ്ചക്കുള്ളിൽ രണ്ട് അപകടങ്ങളാണ് നടന്നത്. അതിൽ ഒരാൾ മരിക്കുകയും ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ അപകടങ്ങൾ പെരുകുമ്പോഴും മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ദിനംപ്രതി നിരവധി അപകടങ്ങളാണ് റോഡിൽ നടക്കുന്നത്. അപകടത്തിൽ പെടുന്നതിലധികവും ഇരുചക്ര വാഹന യാത്രികരോ കാൽ നടയാത്രികരോ ആണ്. റോഡിലെ വളവും അശാസ്ത്രീയ നിർമാണവുമാണ് അപകട കാരണം. കഴിഞ്ഞ മൂന്ന് Read More..
തൃക്കാക്കരയിൽ മുണ്ടിനീര് വ്യാപകമാകുന്നു
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കുട്ടികളിൽ മുണ്ടുനീര് വ്യാപകമാകുന്നതായി റിപ്പോർട്ട്. ഇതിനെതിരെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തൃക്കാക്കര കാർഡിനൽ എൽ.പി സ്കൂളിൽ മുണ്ടിനീര് ലക്ഷണങ്ങളുമായി ഏതാനും കുട്ടികളെ കണ്ടെത്തിയതിനെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു. മുന്നോ നാലോ കുട്ടികൾക്കാണ് ആദ്യം രോഗലക്ഷണം കണ്ടത്. സ്കൂൾ അധികൃതർ ഇതിനെ ഗൗരവത്തിലെടുത്തില്ല. തുടർന്ന് സ്കൂളിലെ 40ൽ അധികം കുട്ടികളിലും ചില അധ്യാപകരിലുംരോഗലക്ഷണം കണ്ടത്. തുടർന്ന് ജില്ല ആരോഗ്യ വകുപ്പധികൃതർ സ്കൂളിന് അവധി നൽകാൻ നിർദേശിക്കുകയായിരുന്നു. Read More..
കാറിന്‍റെ ഡിക്കിയിൽ ഇരുന്നു റീൽസ്; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്
കാക്കനാട്: കാറിന്‍റെ ഡിക്കിയിൽ ഇരുന്ന് റീൽസ് ചിത്രീകരിച്ചതിനും ലേണേഴ്സ് ലൈസൻസ് എടുക്കാത്തയാൾക്ക് ഡ്രൈവിങ് പരിശീലനം നൽകിയതിനും നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. റീൽസ് ഷൂട്ട് ചെയ്യാൻ ഡിക്കി തുറന്ന് വാഹനം ഓടിച്ച വാഴക്കുളം സ്വദേശി ശ്രീജേഷിന്റെ ലൈസൻസ് ഒരുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. 4000 രൂപ പിഴയും ചുമത്തി. ആഡംബര കാർ വിൽക്കുന്നതിനായി സമൂഹ മാധ്യമങ്ങളിൽ ഇടാനാണ് റീൽസ് ഷൂട്ട് ചെയ്തത്. സീപോർട്ട് – എയർപോർട്ട് റോഡിനോടുചേർന്ന ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിന്‍റെ ഡിക്കി Read More..
ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാൾ മയക്കുമരുന്ന് ഗുളികളുമായി പിടിയിൽ
കൊച്ചി: ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാൾ മയക്കുമരുന്ന് ഗുളികളുമായി എക്‌സൈസിന്റെ പിടിയിലായി. നിരവധി ക്രിമിനൽ-മയക്കുമരുന്ന് കേസുകളിലെ പ്രതിയായ കൊച്ചി ഗാന്ധി നഗർ സ്വദേശിയായ സുരേഷ് ബാലനെ(38)യാണ് എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.സജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 40 നൈട്രോസെപാം (22.405 ഗ്രാം) ഗുളികകളും കണ്ടെടുത്തു. പിടിയിലാകുന്ന സമയം അമിതമായി ലഹരി ഗുളികകള്‍ കഴിച്ചതു മൂലം അലറി വിളിച്ച് അക്രമം അഴിച്ചു വിട്ട ഇയാളെ സാഹസികമായാണ് എക്സൈസ് സംഘം Read More..
മണിക്കൂറുകൾ നീളുന്ന ക്യൂവില്ല, തിക്കും തിരക്കുമില്ല; എളംകുളം വില്ലേജ് ഓഫിസിൽ അഴകിന്റെ പോക്കുവരവ്
കൊച്ചി: മണിക്കൂറുകൾ നീളുന്ന ക്യൂവില്ല. തിക്കും തിരക്കുമില്ല. ഈ ഓഫിസിലെത്തി ടോക്കൺ എടുക്കുന്നവർക്ക് ഊഴമെത്തും വരെ പാട്ടും കേട്ടു കൂളായി കാത്തിരിക്കാം. അതും വൃത്തിയുള്ള കസേരകളിൽ, സ്വസ്ഥമായി. ചുറ്റും കണ്ണിനു കുളിർമ പകരുന്ന ഇൻഡോർ സസ്യങ്ങളും ഭംഗിയുള്ള കർട്ടനുകളും. സ്വകാര്യ കമ്പനികളുടെ ഓഫിസുകളിൽ ഇങ്ങനെയൊക്കെത്തന്നെയല്ലേ എന്നു ചിന്തിക്കുന്നവർക്കു തെറ്റി. ഇതൊരു സർക്കാർ ഓഫിസാണ്. കേരളത്തിലെ ഏറ്റവും തിരക്കേറിയ റവന്യു ഓഫിസുകളിലൊന്നായ എളംകുളം വില്ലേജ് ഓഫിസ്. രണ്ടു വർഷം മുൻപു വരെ ‘നഗരമധ്യത്തിലെ ഭാർഗവീ നിലയം’ എന്നു വിളിക്കപ്പെട്ടിരുന്ന Read More..
കൊച്ചിയിൽ വീട്ടുജോലിക്കാരിയായ ഒഡീഷ സ്വദേശിയെ പീഡിപ്പിച്ച കേസ്; ഹോർട്ടികോർപ്പ് മുൻ എംഡി ശിവപ്രസാദ് കീഴടങ്ങി
വൈറ്റില: വീട്ടുജോലിക്കാരിയായ ഒഡിഷ സ്വദേശിയെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി. പ്രതി ശിവപ്രസാദ് സൗത്ത് എസിപി ഓഫിസിലാണ് കീഴടങ്ങിയത്. 22 വയസ്സുകാരിയായ ഒഡീഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ ശിവപ്രസാദ് മദ്യം നൽകി ബലാത്സംഗം ചെയ്തെന്നാണ് കേസ്. അതേസമയം അയൽ സംസ്ഥാനങ്ങളിലടക്കം പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. കേസിൽ ദേശീയ പട്ടികവർഗ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു. കൊച്ചിയിലെ ഒരു വീട്ടിൽ ജോലിക്ക് നിന്ന ഒഡീഷ സ്വദേശിനിയായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ഒക്ടോബർ 17 ന് Read More..