തൃപ്പൂണിത്തുറ: ബോയ്സ് ഹൈസ്കൂളിലെ അത്തം നഗറിലുള്ള അമ്യൂസ്മെൻറ് പാർക്കിലെ ആകാശ വഞ്ചിയിൽനിന്ന് തെറിച്ച് വീണ് യുവാവിന് ഗുരുതര പരിക്കേറ്റു. തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശി വിഷ്ണു (34)നാണ് പരിക്കേറ്റത്.
തിങ്കളാഴ്ച്ച രാത്രി 10 ഓടെയായിരുന്നു അപകടം. യുവാവിനെ ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ആകാശ വഞ്ചി വളരെ വേഗത്തിൽ ആട്ടിയപ്പോൾ യുവാവ് തെറിച്ചു വീഴുകയായിരുന്നുവെന്ന് ഒപ്പമുള്ളവർ പറഞ്ഞു. ആകാശവഞ്ചിയിൽ സുരക്ഷ തീരെയുണ്ടായിരുന്നില്ലെന്നും ഇവർ പറയുന്നു. എന്നാൽ, യുവാവ് എഴുന്നേറ്റ് നിന്നപ്പോൾ വീണതാണെന്നാണ് അമ്യൂസ്മെൻറ് നടത്തിപ്പുകാർ പറയുന്നത്.



