പിറവത്ത് വീടിന് മുകളിൽ 4 മരങ്ങൾ കൂട്ടത്തോടെ കടപുഴകി വീണു

പിറവത്ത്  വീടിന് മുകളിൽ 4 മരങ്ങൾ കൂട്ടത്തോടെ കടപുഴകി വീണു

എറണാകുളം: പിറവത്ത് ഒരു വീടിന് മുകളിൽ നാല് മരങ്ങൾ കൂട്ടത്തോടെ കടപുഴകി വീണു.
വീട്ടിലുണ്ടായിരുന്ന യുവാവ് ശബ്ദംകേട്ട് ഓടിയിറങ്ങിയതിനാലാണ് രക്ഷപ്പെട്ടത്. മേൽക്കൂര തകർന്ന് വീട്ടിലെ ഉപകരണങ്ങളെല്ലാം നശിക്കുകയും ചെയ്തു .


പിറവം മണീട് ചീരക്കാട്ടുപാറയിൽ കോടങ്കണ്ടത്തിൽ തങ്കച്ചന്റെ വീടിന് മുകളിലേക്കാണ് വലിയ പ്ലാവും പൊങ്ങല്യവും അടക്കാമരവുമെല്ലാം ഒരുമിച്ച് കടപുഴകി വീണത്. ഇളയ മകൻ പ്രകാശ് മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്.

മരംവീഴുന്ന ശബ്ദം കേട്ട് പ്രകാശ് ഓടി പുറത്തിറങ്ങുകയായിരുന്നു. തങ്കച്ചനും ഭാര്യയും രണ്ടു മക്കളുമാണ് ഇവിടെ താമസം. വിവരമറിഞ്ഞെത്തിയ സ്ഥലവാസികളും നാട്ടുകാരും ചേർന്ന് മരത്തിന്റെ കൊമ്പുകൾ മുറിച്ചുനീക്കി.

Related Articles