ലഹരിമുക്തിക്ക് സിനിമാപ്രദർശനവുമായി പോലീസ്

ലഹരിമുക്തിക്ക് സിനിമാപ്രദർശനവുമായി പോലീസ്

എറണാകുളം: ഓപ്പറേഷൻ പുനർജനിയുടെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികൾക്കായി പെരുമ്പാവൂർ ഇവിഎം തിയേറ്ററിൽ ഞായറാഴ്ച രാവിലെ 9 ന് ബംഗാളി സിനിമയായ പാവോയുടെ പ്രദർശനം നടത്തും.


ജില്ലാ പോലീസ് മേധാവി എം.ഹേമലത ഉൾപ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ തുടങ്ങിയവർ ഇവരോട് ഒപ്പമിരുന്ന് സിനിമ കാണും.


തൊഴിലാളികൾക്കിടയിൽ മയക്കുമരുന്നിൻ്റെ വരവും ഉപയോഗവും തടയുക, ആസക്തി ബാധിച്ചവർക്ക് പിന്തുണ നൽകുക, ബോധവൽക്കരണം, ബദൽ ജീവിത ശൈലികൾ പ്രോത്സാഹിപ്പിക്കുക, പരിശോധനകൾ നടത്തുക, സുരക്ഷിതമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കുക, കായിക വിനോദത്തിന് അവസരങ്ങളൊരുക്കുക തുടങ്ങിയവയാണ് പ്രധാനമായി ലക്ഷ്യമിടുന്നത്.

Related Articles