ആലുവ സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി

ആലുവ സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി

എറണാകുളം : ആലുവ എടത്തല ചൂണ്ടി ചങ്ങനാംകുഴി വീട്ടിൽ മണികണ്ഠൻ (ബിലാൽ 32 ) നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്.


എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ.സതീഷ് ബിനോ ആണ് ഉത്തരവിട്ടത്. കഴിഞ്ഞ 7 വർഷത്തിനുള്ളിൽ കൊലപാതകം, കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, മയക്ക്മരുന്ന് വിപണനം തുടങ്ങി നിരവധി കേസിൽ പ്രതിയാണ്.

കഴിഞ്ഞ മെയ് മാസം ഇയാൾ വാഴക്കുളം പോസ്റ്റ് ഓഫീസ് ജംഗ്ഷൻ ഭാഗത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ അതിക്രമിച്ച് കയറി പണവും, മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

Related Articles