10 ലക്ഷം രൂപയുടെ ഹെറോയിനുമായി വീട്ടമ്മ പിടിയിൽ

10 ലക്ഷം രൂപയുടെ ഹെറോയിനുമായി  വീട്ടമ്മ പിടിയിൽ

എറണാകുളം: പെരുമ്പാവൂർ കുന്നത്തുനാട് മാറമ്പിള്ളി ബംഗാൾ കോളനിയിൽ നിന്നും 66.300 ഹെറോയിനുമയാണ് കാരോത്തുകുടി വീട്ടിൽ സലീന അലിയാർ (52) എന്ന വീട്ടമ്മയെ എക്‌സൈസ് അറസ്റ്റ് ചെയ്തത്.


വീടിനുള്ളിൽ ഹെറോയിൻ ചെറു ഡപ്പകളിൽ നിറക്കുന്ന സമയത്തായിരുന്നു അറസ്റ്റിൽ ആയത്. ഇതര സംസ്ഥാന തൊഴിലാളികളെ വച്ചുകൊണ്ട് അസാമിൽ നിന്നും ബോക്സ് കണക്കിന് ഹെറോയിൻ പെരുമ്പാവൂർ ഉള്ള തന്റെ വീട്ടിലെത്തിച്ച് ചെറു ഡപ്പകളിൽ ആക്കി ബംഗാളികളെ കൊണ്ട് തന്നെ വിൽപ്പന നടത്തിച്ച് വരികയായിരുന്നു പ്രതി.
സഹായിയായി ഒരു പോലീസുകാരനും ഉള്ളതായി പറയുന്നു.

Related Articles