എറണാകുളം: കോതമംഗലം കോട്ടപ്പടി വാവേലിയിൽ വീടിനു നേരെ കാട്ടാനയാക്രമണം. പുറത്ത് അസ്വഭാവികമായ ശബ്ദകോലാഹലം കേട്ടാണ് വീട്ടുടമ ഉണർന്നത്.

മുൻവശത്തെ കതക് തുറന്നപ്പോൾ അക്രമാസക്തനായ കാട്ടുകൊമ്പൻ തലകുലുക്കി വീടിൻ്റെ ജനലിനു നേരെ പാഞ്ഞടുത്തു. ഉടനെ വാതിൽ അടച്ചെങ്കിലും കൊമ്പു കൊണ്ട് കുത്തി ജനൽ പാളിയുടെ ചില്ലുകൾ കുത്തിപ്പൊട്ടിച്ചു.
വീട്ടുടമസ്ഥൻ നോക്കിനിൽക്കേ മുറിവാലൻ കൊമ്പൻ കൃഷിയിടത്തിലേക്ക് ഇറങ്ങി വാഴകളും കമുകുകളും, ജാതി തൈകളും ചവിട്ടി നശിപ്പിച്ചു



