കൊച്ചി: നഗരത്തിലെ ആഡംബര ബാറിൽ തോക്കും വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ പൊലീസ് പിടിയിൽ. കടവന്ത്ര പുനക്കത്തൂൻ സെബിൻ, മുളത്തുരുത്തി മുണ്ടതുകുഴി ബേസിൽ ബാബു, പാലക്കാട് ചെർപ്പുളശ്ശേരി കുട്ടച്ചിറ മെലെത്തലക്കൽ ഷ
ബീർ, കൊട്ടാരക്കര വെളിയം ആര്യഞ്ജലി വീട്ടിൽ ആര്യൻ എന്നിവരാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പ്രത്യേക സ്ക്വാഡിന്റെ പിടിയിലായത്.

ഈ മാസം 20ന് രാത്രി നഗരത്തിലെ ബാറിൽ പരാതിക്കാരനായ കൗൺസിലറുമായി വാക്തർക്കമുണ്ടായി കൗൺസിലറുടെ വാക്കുകളിൽ പ്രകോപിതനായ പ്രതികൾ ബാറിനു പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽനിന്ന് തോക്കും വടിവാളും മാരകായുധങ്ങളുമായി ബാറിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവശേഷം പ്രതികൾ നഗരം വിടുകയായിരുന്നു.
തുടർന്ന് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് പൊലീസ് സംഘം പ്രതികൾ സഞ്ചരിച്ച വഴികളിലൂടെ സി.സി ടി.വി കാമറകളും മറ്റും പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികളെ ബംളൂരുവിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.



