എറണാകുളം: കോതമംഗലം കോഴിപ്പിള്ളിയിൽ അമിത വേഗതയിൽ പാഞ്ഞെത്തിയ സ്വകാര്യ ബസ് ഇടിച്ച് പരിക്കേറ്റ കുട്ടമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായ സി.ജെ.എൽദോസ് മരിച്ചു.

മലയൻകീഴ് കോഴിപ്പിള്ളി ബൈപാസിൽ 15 ന് രാവിലെയാണ് അപകടം നടന്നത്.
അമിത വേഗത്തിൽ തെറ്റായ ദിശയിലൂടെ വന്ന ഹീറോ യംഗ്സ് എന്ന സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചതോടെ സി.ജെ.എൽദോസിന് തലയ്ക്കു പരിക്കേൽക്കുകയായിരുന്നു.
സഞ്ചരിച്ച ബൈക്ക് ഉൾപ്പെടെ ബസിന്റെ അടിയിൽ പോയി. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരിച്ചു.



