അക്ഷയ സെന്‍ററുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ അവകാശമില്ല; ഹൈക്കോടതി

അക്ഷയ സെന്‍ററുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ അവകാശമില്ല; ഹൈക്കോടതി

എറണാകുളം: അവശ്യ സേവനങ്ങൾക്കായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാൻ ഉടമകൾക്ക് അവകാശമില്ലെന്ന് ഹൈക്കോടതി.


അക്ഷയ കേന്ദ്രങ്ങൾ കൊള്ള ലാഭമുണ്ടാക്കുന്ന ബിസിനസ് സ്ഥാപനങ്ങളല്ലെന്നും പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകാനുള്ള കേന്ദ്രങ്ങളാണെന്നും ജസ്റ്റിസ് എൻ.നഗരേഷ് ചൂണ്ടിക്കാട്ടി.


അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് ഓൾ കേരള അക്ഷയ എന്‍റർപ്രണേഴ്‌സ് കോൺഫെഡറേഷൻ സമർപ്പിച്ച ഹർജി കോടതി തള്ളി.


ഹൈക്കോടതിയുടെ ഈ വിധി സാധാരണക്കാർക്ക് വലിയ ആശ്വാസമായി. അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുന്നത് തടയാൻ ഇത് സഹായിക്കും.

Related Articles