കാക്കനാട്: വെഹിക്കിൾ ഇൻസ്പെക്ടർ ബിനുവാണ് മദ്യപിച്ച് വാഹനപരിശോധന നടത്തിയത്.
ഇന്നലെ രാത്രിയാണ് സംഭവം.

വഴിയരികിൽ മത്സ്യ വില്പന നടത്തിയ ദമ്പതികളോട് 3000 രൂപ അടക്കണമെന്നും ബിനു ആവശ്യപ്പെട്ടു. നാട്ടുകാർ തടഞ്ഞുവെച്ചതോടെ തൃക്കാക്കര പൊലീസ് ബിനുവിനെ കസ്റ്റഡിയിലെടുത്തു.
ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് എംവിഡി ഉദ്യോഗസ്ഥനെ ഊതിച്ചു. തുടര്‍ന്ന് ഇയാളെ ജീപ്പിൽ കയറ്റി.
ഇതിനിടയില്‍ നാട്ടുകാര്‍ തന്നെ ഇയാളുടെ പുറത്ത് തള്ളി ജീപ്പിനുള്ളിലാക്കാന്‍ ശ്രമിക്കുന്നതും പൊലീസുകാര്‍ അത് തടയുന്നതും കാണാം



