ആലുവയിൽ കെട്ടിടത്തിന് തീ പിടിച്ചു

ആലുവയിൽ കെട്ടിടത്തിന് തീ പിടിച്ചു

എറണാകുളം : ആലുവ ബാങ്ക് കവലയിലെ കെട്ടിട സമുച്ചയത്തിനാണ് തീപിടിച്ചത്. ഇന്ന് (11-9-2025) ഉച്ചയോടെ ആയിരുന്നു അപകടം.

കെട്ടിട സമുച്ചയത്തിലെ വസ്ത്ര വിൽപനശാല, ശിൽപ വിൽപനശാല എന്നിവ കത്തിനശിച്ചു.ഫയർഫോഴ്സെത്തി പൂട്ടിക്കിടന്ന ചില കടകൾ തകർത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്ന് സംശയിക്കുന്നു.
നാട്ടുകാരും പോലീസും ചേർന്നു ഗതാഗതം നിയന്ത്രിച്ചു.

Related Articles