കൊച്ചി: മട്ടാഞ്ചേരിയിൽ നിയന്ത്രണംവിട്ട വാൻ പിന്നണി ഗായകൻ അഫ്സലിന്റെ വീട്ടിലേക്ക് ഇടിച്ചുകയറി. അഫ്സലിന്റെ മട്ടാഞ്ചേരി ചുള്ളിക്കലുള്ള വീട്ടിലേക്കാണ് വാൻ ഇടിച്ചു കയറിയത്. രാവിലെ 6.45നായിരുന്നു അപകടം നടന്നത്.

ടെമ്പോ ട്രാവലറുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇതിലൊരു വാൻ നിയന്ത്രണംവിട്ട് അഫ്സലിന്റെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വീടിന്റെ മതിലും കാർപോർച്ചും തകർന്നിട്ടുണ്ട്.



