വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ച യുവതിയെ ഷാൾ മുറുക്കി കൊന്നു

വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ച യുവതിയെ ഷാൾ മുറുക്കി കൊന്നു

ആലുവ: യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ ചാരുവിള പുത്തൻവീട് സ്വദേശിനി അഖില (35) ആണ് റെയിൽവേ സ്റ്റേഷൻ റോഡിൽ തോട്ടുങ്കൽ ലോഡ്ജിൽ കൊല്ലപ്പെട്ടത്. പ്രതി അടിമാലി സ്വദേശിയായ ബിനു എൽദോസിനെ (39) കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ഇവർ ഇടക്ക് ഇവിടെ വന്ന് താമസിക്കാറുള്ളതായി പറയുന്നു. ഞായറാഴ്ച ആദ്യം യുവാവാണ് എത്തിയത്. കുറച്ച് സമയത്തിന് ശേഷമാണ് യുവതി വന്നത്. പിന്നീട് ഇവർ തമ്മിൽ വഴക്കുണ്ടായി. തന്നെ വിവാഹം കഴിക്കണമെന്ന് ഇവർ യുവാവിനോട് ആവശ്യപ്പെട്ടതായി അറിയുന്നു. ഇതുമായി ബന്ധപ്പെട്ട വഴക്കിനൊടുവിലാണ് കൊലപാതകം.

ഇതിന് ശേഷം യുവാവ് തന്‍റെ സുഹൃത്തുക്കളെ വീഡിയോ കോൾ വിളിച്ച് കാണിച്ചു കൊടുക്കുകയായിരുന്നു. അവരാണ് സംഭവം പൊലീസിനെ അറിയിച്ചത്. പൊലീസെത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പൊലീസ് എത്തുമ്പോൾ മദ്യപിച്ച് അവശനിലയിലായിരുന്നു ഇയാൾ.

Related Articles