ഇന്ന് ഉച്ചവരെ ആലുവയിൽ ഗതാഗത നിയന്ത്രണം

ഇന്ന് ഉച്ചവരെ ആലുവയിൽ ഗതാഗത നിയന്ത്രണം

ആലുവ: കർക്കടക വാവിനോട് അനുബന്ധിച്ച് ഇന്ന് ഉച്ചവരെ ആലുവയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. മണപ്പുറത്തേക്കുള്ള വാഹനങ്ങൾ സെമിനാരിപ്പടി റോഡ് വഴിയും പറവൂർ കവല–മണപ്പുറം റോഡ് വഴിയും പോകണം. മണപ്പുറത്തു നിന്നു മടങ്ങുന്ന വാഹനങ്ങൾ പറവൂർ കവല റോഡിലൂടെ മാത്രമേ പോകാവൂ.

തോട്ടയ്ക്കാട്ടുകര–മണപ്പുറം റോഡിൽ ടൂ വീലർ അടക്കം ഒരു വാഹനവും അനുവദിക്കില്ല. പമ്പ് കവലയിൽ നിന്നു ബാങ്ക് കവലയിലേക്കും വാഹനങ്ങൾ അനുവദിക്കില്ല. പറവൂർ കവല–മണപ്പുറം റോഡിലെ ‘വൈ ജംക്‌ഷനി’ൽ വൺവേ ഏർപ്പെടുത്തി.

ബാങ്ക് ജംക്‌ഷനിൽ പങ്കജം റോഡ് സൈഡിലും സിവിൽ സ്റ്റേഷൻ റോഡിന്റെ ഇരുവശങ്ങളിലും ഗുഡ്സ് ഷെഡ് ഗ്രൗണ്ട് ഭാഗത്തും ജീവസ്സ്, ശിവഗിരി സ്കൂളുകളുടെ ഗ്രൗണ്ടിലും വാഹനങ്ങൾക്കു പാർക്ക് ചെയ്യാം. പാർക്ക് ചെയ്യാനുള്ള വാഹനങ്ങൾ ഗ്രാൻഡ് ജംക്‌ഷൻ വഴി പ്രവേശിക്കണം.

എറണാകുളം, പറവൂർ, അങ്കമാലി ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ പറവൂർ കവല, സെമിനാരിപ്പടി ഭാഗത്തുള്ള ഡ്രൈവിങ് സ്കൂൾ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം. ബൈപാസ്–പമ്പ് ജംക്‌ഷൻ റോഡ് ബ്ലോക്ക് ആയാൽ ദേശീയപാതയിൽ നിന്നു ടൗണിലേക്കുള്ള വാഹനങ്ങൾ ബൈപാസിൽ നിന്നു പുളിഞ്ചോട് വഴി തിരിച്ചുവിടും.

Related Articles