
ബൈക്കിൽ സഞ്ചരിച്ച് പെൺകുട്ടികളെ ഉപദ്രവിച്ച യുവാക്കൾ അറസ്റ്റിൽ. എറണാകുളം കലൂർ മണപ്പാട്ടിപ്പറമ്പിൽ എം.എസ്. മുഹമ്മദ് അൻഷാദ് (19), കരിതലപ്പറമ്പിൽ മുഹമ്മദ് റാസിക് (18) എന്നിവരാണ് പിടിയിലായത്.
എറണാകുളം കലൂർ ഷേണായി ക്രോസ് റോഡിൽ ഹോസ്റ്റലിലേക്കു നടന്ന് പോകുകയായിരുന്ന പെൺകുട്ടികളെ ഇവർ ബൈക്കിൽ എത്തിയ ശേഷം കയറിപ്പിടിച്ചുവെന്നാണ് പരാതി. സംഭവസ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
പഠനമോ ജോലിയോ ഇല്ലാത്ത പ്രതികൾ മുൻപും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ആളൊഴിഞ്ഞ പ്രദേശങ്ങൾ ലക്ഷ്യമിട്ടാണ് ഇവർ പെൺകുട്ടികളെ ഉപദ്രവിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

