എറണാകുളം ആലുവ എടയാറിലാണ് (12-1-2026) സംഭവം. എടയാർ ഫാത്തിമ മാതാ പള്ളിപ്പെരുന്നാളിനിടെ ഐസ്ക്രീം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
26 കുട്ടികൾക്കാണ് കഠിനമായ വയറിളക്കവും ഛർദിയും ഉണ്ടായത്. കുട്ടികളെ ബിനാനിപുരം ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി.
പെരുന്നാൾ സ്ഥലത്ത് ഐസ്ക്രീം വിൽക്കുന്ന കടയിൽ നിന്ന് കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി.

