10 കിലോ കഞ്ചാവുമായി 4 ഒഡീഷ സ്വദേശികൾ പിടിയിൽ

10 കിലോ കഞ്ചാവുമായി 4 ഒഡീഷ സ്വദേശികൾ പിടിയിൽ

പെരുമ്പാവൂർ ∙ 10 കിലോ കഞ്ചാവുമായി 4 ഒഡീഷ സ്വദേശികൾ പിടിയിൽ. ഒഡീഷ കണ്ടമാൽ പടെരിപ്പട സ്വദേശികളായ സീതാറാം ദിഗൽ (43), പൗളാ ദിഗൽ (45), ജിമി ദിഗൽ (38), രഞ്ജിത ദിഗൽ എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച പുലർച്ചെ പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽനിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 

സീതാറാമും പൗളാ ദിഗലും സഹോദരങ്ങളാണ്. പിടിയിലായ സ്ത്രീകൾ അവരുടെ ഭാര്യമാർ ആണ്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം ആലുവയിൽ എത്തിയ പ്രതികൾ, അവിടെ നിന്ന് പെരുമ്പാവൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ വട്ടക്കാട്ടുപടിയിലുള്ള താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് പിടിയിലായത്. കുറച്ചുനാളുകളായി ഇവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. 

ഒഡീഷയിൽ നിന്നും കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 25,000 രൂപ വിലയ്ക്ക് വിൽപന നടത്തുന്നതാണ് പ്രതികളുടെ രീതി. മാസത്തിൽ ഒന്നോ രണ്ടോ തവണ കഞ്ചാവുമായി കേരളത്തിലെത്തി വിൽപന നടത്തി മടങ്ങുകയാണ് പതിവ്. സംശയമുണ്ടാകാതിരിക്കാൻ വട്ടക്കാട്ടുപടിയിൽ വാടക വീട് എടുക്കുകയായിരുന്നു. പ്ലൈവുഡ് കമ്പനിയിൽ ജോലിക്കെന്ന വ്യാജേനയാണ് പ്രതികൾ എത്തിയിരുന്നത്. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. 

പെരുമ്പാവൂർ എഎസ്പി  ശക്തി സിങ് ആര്യ, ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്ഐ റിൻസ് എം. തോമസ്, എഎസ്ഐമാരായ പി.എ.അബ്ദുൽ മനാഫ്, റെനി, സീനിയർ സിപിഒമാരായ വർഗീസ് വേണാട്ട്, ടി.എ.അഫ്സൽ, ബെന്നി ഐസക്, രജിത്ത് രാജൻ, സിപിഒമാരായ നിസാമുദ്ദീൻ, അരുൺ, നജ്മി, സ്വാമി ദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *